09 May 2024 Thursday

നിയന്ത്രങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ കച്ചവടക്കാരും ആശയക്കുഴപ്പത്തില്‍

ckmnews

നിയന്ത്രങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ കച്ചവടക്കാരും ആശയക്കുഴപ്പത്തില്‍


ചങ്ങരംകുളം:സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ നിലനില്‍ക്കെ പല പഞ്ചായത്തുകളിലും കണ്ടയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചത് പൊതുജനങ്ങളിലും കച്ചവടക്കാരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.നിയന്ത്രങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ഏത് രീതിയില്‍ ആണെന്ന് പലര്‍ക്കും ഇപ്പോഴും വ്യക്തതയില്ല.ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിശ്ചിത സമയത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കണ്ടയ്മെന്റ് സോണിലെ നിയന്ത്രണങ്ങളിലാണ് പലര്‍ക്കും അവ്യക്തത തുടരുന്നത്.ലോക്ക് ഡൗണിലും സത്യവാങ് മൂലം കയ്യില്‍ കരുതിയാല്‍ അനുവദനീയമായ ജോലികള്‍ ചെയ്യുന്നതിനും അനുവദിച്ച യാത്ര ചെയ്യുന്നതിനും തടസമുണ്ടാവില്ല.മരണം വിവാഹം ആശുപത്രി ആവശ്യങ്ങള്‍ ക്കും ഇളവുകള്‍ നല്‍കുന്നുണ്ട്.കണ്ടയ്മെന്റ് മേഖലകള്‍ പൂര്‍ണ്ണമായും അടച്ചിട്ടാല്‍ ജനങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയും ജനങ്ങളുടെ ദൈനം ദിനജീവിതം കൂടുതല്‍ ദുരിതത്തിലാവുകയും ചെയ്യുമെന്ന ആശങ്കയും ഉയരുന്നുണ്ട്.