09 May 2024 Thursday

ആലംകോട് നന്നംമുക്ക് പഞ്ചായത്തുകള്‍ കണ്ടയ്മെന്റ് സോണില്‍:പുറത്തേക്കുള്ള റോഡുകള്‍ അടക്കും

ckmnews

ആലംകോട് നന്നംമുക്ക് പഞ്ചായത്തുകള്‍ കണ്ടയ്മെന്റ് സോണില്‍:പുറത്തേക്കുള്ള റോഡുകള്‍ അടക്കും


ചങ്ങരംകുളം:കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആലംകോട് നന്നംമുക്ക് പഞ്ചായത്തുകള്‍ കണ്ടയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കളകടര്‍ ഉത്തരവിറക്കി.10/05/2021 ന് ഉച്ചക്ക് 2 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും ഇതോടെ പ്രദേശത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും.കണ്ടയ്ന്‍മെന്റ് മേഖലയില്‍ നിന്ന് പുറത്തേക്കുള്ള റോഡുകള്‍ പൂര്‍ണ്ണമായും അടക്കും.മെഡിക്കല്‍ എമര്‍ജന്‍സി,വിവാഹം,മരണം തുങ്ങിയ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവില്ല.ജില്ലയില്‍ 48 പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.