09 May 2024 Thursday

കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ കാഞ്ഞിയൂര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഹെല്‍പ് ടെസ്ക് സംവിധാനം ഒരുങ്ങി

ckmnews



ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ കാഞ്ഞിയൂര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഹെല്‍പ് ടെസ്ക് സംവിധാനം ഒരുങ്ങി.യുവാക്കളുടെ ഹെല്‍പ്പ് ടെസ്ക് സംവിധാനത്തിന് പുറമെ വീട്ടമ്മമാര്‍ക്കായി പുതിയ സംവിധാനവും ഡിവൈഎഫ്ഐ ഒരുക്കിയിട്ടുണ്ട്.കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയ ജനങ്ങള്‍ക്ക് സേവനരംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡിവൈഎഫ്ഐ കാഞ്ഞിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായി Women Help Desk രൂപീകരിക്കാനൊരുങ്ങുന്നത്.യൂണിറ്റ് പരിതിയിൽ മുഴുവൻ വീടുകളിലും Help Desk ന്റെ വിവരങ്ങൾ അടങ്ങിയ ലഘുലേഖ ഇതിനോടകം വിതരണം ചെയ്‌തു.ഇതുവരെ 82 വീടുകളും നന്നംമുക്ക് വില്ലേജ് ഓഫീസ്,നന്നംമുക്ക് പഞ്ചായത്ത്‌,മൃഗാശുപത്രി,നന്നംമുക്ക് പഞ്ചായത്ത്‌ വെറ്റിനറി സബ് സെന്റർ,സൺറൈസ്‌ ഹോസ്പിറ്റൽ,കാഞ്ഞിയൂരിൽ ഉള്ള ആരാധനാലയങ്ങൾ,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, കടകൾ,പൊതു ഇടങ്ങൾ എന്നിവ അണുനശീക്കരണം നടത്താനും യൂണിറ്റ് അംഗങ്ങള്‍ക്ക് കഴിഞ്ഞു