09 May 2024 Thursday

ഇരുപത് വർഷത്തോളമായി നോമ്പെടുക്കുകയാണ് ഈ അമ്മയും മകനും

ckmnews



 ഇരുപത് വർഷത്തോളമായി നോമ്പെടുക്കുകയാണ് ഈ അമ്മയും മകനും.നോമ്പിൻ്റെ ഗണങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയ നോമ്പ് ഇപ്പോൾ ഒരു റമദാനിൽപോലും നഷ്ടപ്പെടുത്തിയിട്ടില്ല. സാമൂഹ്യ പ്രവർത്തകനായ അജി കോലളവും അമ്മ വിജയലക്ഷ്മിയും പറയുന്നത്.ഭാര്യ പ്രവിത, അച്ഛൻ ഗോപാലകൃഷ്ണൻ, അനിയത്തി അജിതയുമാണ് അജിയുടെ കുടുംബം.അജി കോലളമ്പ 14 വയസു  മുതലാണ് നോമ്പെടുത്ത് തുടങ്ങിയത്.അതിന് പ്രചോദനം നൽകിയതാകട്ടെ അബ്ദുള്ളക്കുട്ടി മാഷും, സിദ്ധീഖ് മൗലവിയുമാണ് . സന്തോഷത്തിനും ,ആരോഗ്യത്തിനും അമ്മ വിജയലക്ഷ്മിയും മകനൊപ്പം നോമ്പെടുത്ത് തുടങ്ങിയത്. പിന്നെ പിന്നെ അതൊരു സ്വഭാവമായി മാറി. ഓരോ റമദാനിലും സ്ഥിരം ഇവർ രണ്ടുപേരും നേമ്പെടുക്കും.57 വയസുള്ള അമ്മയ്ക്ക് ഏറ്റവുമധികം സന്തോഷംനൽകുന്ന ദിനങ്ങളാണത്രേ നോമ്പ്കാലം. കഴിഞ്ഞ വിഷു ദിവസത്തിൽ പോലും   അജി നോമ്പ് ഒഴിവാക്കിയില്ല. നോമ്പിനോളം പുണ്യം മറ്റൊന്നിനുമില്ലെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. വിഷു നാളിൽ സദ്യയും പായസവും കൂട്ടിയാണ് ഇവർ നോമ്പ് തുറന്നത്. കൊവിഡ് കാലം വരുന്നതിന് മുമ്പ് യാത്രാവേളകളിൽ  നിരവധിപള്ളികളിൽ അജിനോമ്പ് തുറക്കാൻപോയിട്ടുണ്ട്.സർക്കാറിൻ്റ സിവിൽഡിഫൻസിൽ സേവനമനുഷ്ഠിക്കുന്ന അജി കോലളമ്പ പീപ്പിൾ വോയിസ് ഓഫ് കേരളയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും, ബ്ലഡ് ഡോണേഴ്സ് കേരള യുടെ മലപ്പുറം ജില്ല രക്ഷാധികാരികൾ, ക്രിട്ടിക്കൽ കെയർ യൂണിറ്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, ഒരു കൈത്താങ്ങടക്കമുള്ള നിരവതി സാമൂഹ്യ സേവന സങ്കടനകളിലെ നിറസാന്നിധ്യമായ അജിക്ക് സോഷ്യൽ വർക്കിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.

ഈ ലോക്ക്ഡൗൺ സമയത്തും നോമ്പ് എടുത്തുകൊണ്ട് തന്നെയാണ് അജി കോലളമ്പ ജനസുരക്ഷക്കു വേണ്ടി ഹൈവേയിൽ ഡ്യൂട്ടി എടുക്കുന്നത് . അജിയുടെ ജാതി മത രാഷ്ട്രീയ ഭേദമന്യേയുള്ള പ്രവർത്തനങ്ങളിൽ കോലൊളമ്പ് നിവാസികൾക്ക് അഭിമാനമാണ്.