09 May 2024 Thursday

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളി:ചങ്ങരംകുളത്ത് 9 കൗമാരക്കാര്‍ കുടുങ്ങി

ckmnews

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളി:ചങ്ങരംകുളത്ത് 9 കൗമാരക്കാര്‍ കുടുങ്ങി


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ ലംഘിച്ച്  ക്രിക്കറ്റ് കളിച്ചിരുന്ന കൗമാര സംഘം പോലീസിന് മുന്നില്‍ കുടുങ്ങി.കഴിഞ്ഞ ദിവസം വൈകിയിട്ട് 6 മണിയോടെ ചിയ്യാനൂര്‍ പാടത്ത് ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ട 9 പേരടങ്ങുന്ന കൗമാര സംഘമാണ് പോലീസിന് മുന്നില്‍ കുടുങ്ങിയത്.പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടെങ്കിലും ബൈക്കുകളും മൊബൈലുകളും പോലീസിന്റെ കയ്യില്‍ കുടുങ്ങിയത് കൗമാരക്കാര്‍ക്ക് വിനയായി.ചങ്ങരംകുളം  സ്റ്റേഷനില്‍ ഹാജറായ 9 പേരെെെെയും താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു.പ്രദേശത്തെ കളി സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിയന്ത്രണം ലംഘിച്ച് കളിക്കാനിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുമെന്നും സിഐ സജീവ് പറഞ്ഞു