09 May 2024 Thursday

ഐലക്കാട് കെഎസ്ഇബി ജീവനക്കാരെ അക്രമിച്ചതായി പരാതി

ckmnews

ഐലക്കാട് കെഎസ്ഇബി ജീവനക്കാരെ അക്രമിച്ചതായി പരാതി


ചങ്ങരംകുളം:ഐലക്കാട് കെഎസ്ഇബി ജീവനക്കാരെ അക്രമിച്ചതായി പരാതി.പുറങ്ങ് കെഎസ്ഇബി സെക്ഷനില്‍ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരെ 35 ഓളം പേര്‍ സംഘം ചേര്‍ന്ന് അക്രമിച്ചെന്നാണ് പരാതി.രാത്രിയില്‍ ലൈന്‍ പൊട്ടിയത് നന്നാക്കാന്‍ എത്തിയ ജീവനക്കാരെ തടഞ്ഞ് വെച്ച് അക്രമിക്കുകയായിരുന്നെന്ന് കാണിച്ച് ഉദ്ധ്യോഗസ്ഥര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്