09 May 2024 Thursday

കോവിഡ് പോസ്റ്റീവ് ഭവനങ്ങളിൽ കുടിവെള്ളവും പച്ചക്കറിയും എത്തിച്ച് യുവാക്കളുടെ ദേശകൂട്ടായ്മ

ckmnews

കോവിഡ് പോസ്റ്റീവ് ഭവനങ്ങളിൽ കുടിവെള്ളവും പച്ചക്കറിയും എത്തിച്ച് യുവാക്കളുടെ ദേശകൂട്ടായ്മ 


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത്‌ വാർഡ് നാല്  തെക്കേ പെരുമണ്ണൂർ കുളത്ത്‌ പ്രദേശത്ത്‌ കോവിഡ് പോസറ്റീവ് ആയ വീടുകളിലേക്കും കൊറന്റൈനിൽ ഇരിക്കുന്ന വീടുകളിലേക്കും കുടിവെള്ളവും ,പച്ചക്കറി കിറ്റുകൾ  എത്തിച്ച്   നന്മ വറ്റാത്ത  ചെറുപ്പക്കാരുടെ പ്രവർത്തനം നാടിന് മാതൃകയാകുന്നു.വിനോദ്, സുബ്രു, വിനോജ്, ഷിനീഷ്, ബുഷെർ,കണ്ണൻ,വിജേഷ്, അപ്പു  എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ  ഒന്നിടവിട്ട ദിവസങ്ങളിലായി ഇരുപത്താഞ്ചായിരം ലിറ്റർ വെള്ളം  സൗജന്യമായി വീടുകളിൽ  എത്തിക്കുന്നത്.കൂടാതെ രോഗികൾ ഇരിക്കുന്ന വീടുകളിലേക്ക് പച്ചക്കറി കിറ്റുകളും ,മറ്റു സഹായങ്ങളും ഇവർ  ചെയ്ത് വരുന്നു.പെരുമണ്ണൂർ കൂളത്ത് പ്രദേശത്ത് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിനോദ് വട്ടേക്കാട് , മോഹനൻ കടവാരത്ത് എന്നിവരാണ്   യുവാക്കൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നത്.ഇക്കഴിഞ്ഞ ജനുവരി മാസം യുവാക്കളുടെ  കൂട്ടായ്മയുടെ  നേതൃത്വത്തിൽ  പാവപ്പെട്ട ദമ്പതിമാർക്ക് ഒരും വീടും നിർമ്മിച്ച് നൽകിയതും നാടിന് അഭിമാനമായിരുന്നു.