09 May 2024 Thursday

കേരളത്തിന് വീണ്ടും മാതൃകയാക്കി കെട്ടിട ഉടമ കോവിഡ് രണ്ടാം തരംഗത്തിലും 100 കടകളുടെ കെട്ടിട വാടക ഒഴിവാക്കി ചാലിശ്ശേരി സ്വദേശി ഷെവലിയാർ സി.ഇ ചാക്കുണ്ണി

ckmnews

കേരളത്തിന് വീണ്ടും മാതൃകയാക്കി കെട്ടിട ഉടമ


കോവിഡ് രണ്ടാം തരംഗത്തിലും 100 കടകളുടെ  കെട്ടിട വാടക ഒഴിവാക്കി ചാലിശ്ശേരി സ്വദേശി 

ഷെവലിയാർ സി.ഇ ചാക്കുണ്ണി  


ചങ്ങരംകുളം:ഷെവലിയാർ സി.ഇ ചാക്കുണ്ണി  

കേരളത്തിന് വീണ്ടും മാതൃകയാകുകയാണ്.കോവിഡ് വൈറസ് രണ്ടാം തരംഗത്തിൽ കേരളത്തിൽ സർക്കാർ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ   പാലക്കാട് ചാലിശ്ശേരി സ്വദേശി ഷെവലിയാർ സി.ഇ. ചാക്കുണ്ണിയാണ് ലോക്ഡൗൺ കാലത്തെ കെട്ടിട വാടക വേണ്ടെന്ന് വച്ച് കേരളത്തിന് ഒരിക്കല്‍ കൂടി അഭിമാനമാകുന്നത്.കോവിഡ്  വൈറസ് ബാധ ശക്തമായതോടെ  സർക്കാർ നിയന്ത്രണങ്ങൾ വന്നത്  ജനജീവിതം സംതഭനാവസ്ഥയിലായി.കച്ചവടം പലയിടങ്ങളിലും കുറഞ്ഞതോടെ വ്യാപരികളും തൊഴിലാളികളും ദുരിതതിലായി


ചാലിശ്ശേരിയിൽ നിന്ന് കോഴിക്കോട് എത്തിയ ചാക്കുണ്ണിക്കും കുടുംബാംഗങ്ങൾക്കുമായി  കോഴിക്കോടെ പ്രശസ്തമായ മൊയ്തീൻ പള്ളി റോഡ് ,  ബേബി ബസ്സാർ , ചാലപ്പുറം ,ഫ്രാൻസിസ് റോഡ്  ,കല്ലായി റോഡ് എന്നിടങ്ങളിലായി നൂറിലധികം   കടമുറികൾ വാടകക്ക് നൽകിയിട്ടുണ്ട്.കുറച്ച് പേർ ദിവസേന വാടക നൽകുന്ന കച്ചവടക്കാരാണ്.കച്ചവടക്കാരുടെ കഷ്ടപ്പാട് നേരിൽ അറിഞ്ഞ ചാക്കുണ്ണി മെയ് 8 മുതൽ  സർക്കാർ പറഞ്ഞ ലോക് ഡൗൺ കാലത്തെ  വാടക ഒഴിവാക്കിയതായി അറിയിച്ചത്.കെട്ടിടങ്ങളിൽ നിന്നായി ലഭിക്കുന്ന   വരുമാനം വേണ്ടന്ന് വെക്കുവാൻ ചെറുപ്പം മുതൽ കച്ചവടക്കാരനായ ചാലിശ്ശേരിക്കാരനായ ഇദ്ദേഹത്തിൻ്റെ ഭാര്യ വി.എസ് ലീലാമണി  , മകൻ സി.സി മനോജ്, മകൾ മഞ്ജു സാം   , മരുമകൾ പ്രീമ മനോജ്  , എന്നീ അഞ്ചു പേർ മുന്നോട്ട് വരികയായിരുന്നു.


കെട്ടിടത്തിലെ വാടക ഒഴിവാക്കിയ തീരുമാനം വ്യാപരികളെ ആഹ്ലാദത്തിലാക്കി.


സർക്കാർ , തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങൾ  , വിവിധ സംഘടനകൾ , മേൽ വാടകക്ക് നൽകുന്നവർ   എന്നിവർ ഇത് മാതൃകയാക്കുമെന്നാണ്  വ്യാപരികളുടെ ഏറെ പ്രതീക്ഷ


കഴിഞ്ഞ തവണ ചാക്കുണ്ണിയെ മാതൃകയാക്കി നിരവധി കെട്ടിട ഉടമകൾ വാടക ഒഴിവാക്കിയിരുന്നു. 


വാടക ഒഴിവാക്കിയ കാലയളവിലെ കെട്ടിട നികുതിയും മറ്റു ഫീസുകൾ  സർക്കാർ ഒഴിവാക്കാൻ തയ്യാറായാൽ കൂടുതൽ കെട്ടിട ഉടമകൾ മുന്നോട്ട് വരും.


ചാലിശ്ശേരി അങ്ങാടി ചെറുവത്തൂർ വീട്ടിൽ പരേതനായ ഏലീയാസ് -കുഞ്ഞില ദമ്പതിമാരുടെ ഒമ്പത് മക്കളിൽ എട്ടാമനായ ചാക്കുണ്ണി 1962 ൽ കച്ചവടത്തിനായി കോഴിക്കോട് എത്തിയത്.


മലബാർ ഡെവലപ്പ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് , എയർ പോർട്ട്  ഉപദ്ദേശക സമിതിയംഗം , സ്റ്റേറ്റ് ജി.എസ്.ടി പരാതി പരിഹാര സമിതിയംഗം , ഓൾ കേരള കൺസ്യൂമർ ഗുഡസ് ഡിസ്ട്രിബ്യൂട്ടേഴ്സ്' അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് , കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിങ്ങ് ചെയർമാൻ, സിറ്റി ബാങ്ക് , ലാഡർ ഡയറക്ടർ ,ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ , സ്മാൾ സ്കെയിൽ  ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ രക്ഷാധികാരി  എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.