09 May 2024 Thursday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവര്‍ത്തനം നിലച്ചു

ckmnews


ചങ്ങരംകുളം:ഹൈവേ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവര്‍ത്തനം നിലച്ചു.മാസങ്ങള്‍ക്ക് മുമ്പ് വലിയ തുക മുടക്കി അറ്റകുറ്റപണികള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ലൈറ്റാണ് മാസങ്ങള്‍  കഴിയുന്നതിന് മുമ്പ് വീണ്ടും അണഞ്ഞത്.തിരക്കേറിയ പാതയില്‍ പ്രധാന ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് കത്താത്തത് രാത്രി കാലങ്ങളില്‍ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.അതെ സമയം ടൗണിലും പെട്രോള്‍ പമ്പിന് സമീപത്തും അടുത്തിടെ സ്ഥാപിച്ച രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കുണ്ട്.