09 May 2024 Thursday

മൂക്കുതല നിലംപതി - കൊണ്ട കത്ത് വഴി കാവിൽ പാടം റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കി

ckmnews

മൂക്കുതല നിലംപതി - കൊണ്ട കത്ത് വഴി കാവിൽ പാടം റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കി


ചങ്ങരംകുളം:മൂക്കുതല നിലംപതി - കൊണ്ട കത്ത് വഴി കാവിൽ പാടം റോഡ് സി.പി.ഐ.എം പ്രവർത്തകരുടെ നേതൃത്വത്തിൽ വീതി കൂട്ടി ഗതാഗത യോഗ്യമാക്കി.കന്നുകളെ ഉപയോഗിച്ച് കൃഷിക്ക് ഉഴുതിരുന്ന സ്ഥലത്ത് യന്ത്രവത്ക്കരണം വന്നപ്പോൾ ഗതാഗത സൗകര്യ കുറവ് കൊണ്ട് കൃഷിയിറക്കാൻ കഴിയാതെ വർഷങ്ങളായി തരിശായി കിടന്നിരുന്ന സ്ഥലത്തേക്കാണ് വഴി എത്തിച്ചേരുന്നത്.കൂടാതെ മൂക്കുതല ദേശക്കാരുടെ ഉത്സവമായ കണ്ണേങ്കാവ് പൂരത്തിന് വെടിക്കെട്ട് നടത്തുന്ന സ്ഥലത്തേക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്ന് വലിയ വാഹനങ്ങളിലായി വരുന്നവർക്കും കടന്നു പോകുവാൻ റോഡിൻ്റെ നവീകരണം കൂടുതൽ പ്രയോജനപ്പെടുന്നതാണ്.റോഡ് നവീകരണ പ്രവർത്തനത്തിന് സി.പി.ഐ.എം നേതാക്കളായ എം .അജയഘോഷ്, പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഒ.പി. പ്രവീൺ, മുൻ മെമ്പർ സി.ഉഷ,സി.കരുണാകരൻ, കൊണ്ടകത്ത് ഉക്കണ്ടൻനായർ,എ.വി.പ്രകാശൻ,സി.കെ.മാധവൻ,വി.വി.ജയന്തൻ, ബഷീർ നിലംപതി എന്നിവർ നേതൃത്വം നൽകി