09 May 2024 Thursday

400 ഏക്കര്‍ കൊയ്ത്ത് വൈകി:തിരുത്തുമ്മൽ കോൾ പടവിലെ കർഷകർ വേനൽമഴ ഭീതിയിൽ

ckmnews

400 ഏക്കര്‍ കൊയ്ത്ത് വൈകി:തിരുത്തുമ്മൽ കോൾ പടവിലെ കർഷകർ വേനൽമഴ ഭീതിയിൽ


ചങ്ങരംകുളം:പ്രദേശത്തെ മുഴുവൻ കോൾ പടവുകളിലും കൊയ്ത്ത് കഴിഞ്ഞിട്ടും കൊയ്ത്തിന് വൈകിയ തിരുത്തുമ്മൽ കോൾ പടവിലെ കർഷകർ വേനൽമഴ ഭീതിയിൽ.കോൾ മേഖലയിലെ കൃഷിയിടങ്ങളിൽ തിരുത്തുമ്മൽ പടവിലെ കൃഷിയാണ് ഇനിയും കൊയ്തെടുക്കാനുള്ളത്.നാനൂറിൽ പരം ഏക്കർ കൃഷിയാണ് ഈ കോൾ പടവിൽ ഉള്ളത്.ഏറെ വൈകി കൃഷി തുടങ്ങിയ ഈ കോൾ പടവിൽ കൃഷി വിളവെടുക്കാൻ ഇനിയും  ദിവസങ്ങൾ അവശേഷിക്കുന്നുണ്ട്.കർഷകരും കോൾ പടവ് കമ്മിറ്റിയും തമ്മിലുള്ള തർക്കത്തെയും പ്രശ്നത്തെയും തുടർന്നാണ് കൃഷിയുടെ പ്രവർത്തികൾ പതിവിലും ഏറെ വൈകിയത്.ഇപ്പോൾ മേഖലയിലെ വേനൽമഴ ഭീതിയിലാണ് കർഷകർ.ഇനിയും മഴ തുടരുന്ന പക്ഷം വിളയാറായ നെല്ലുകൾ വീഴുകയും കൊയ്തെടുക്കാൻ കഴിയാതെ വരുകയുംചെയ്യും.ഏറെ വെള്ളം കെട്ടി നിൽക്കുന്നതോടെ കൊയ്ത്തു മെതിയന്ത്രം പാടത്തേക്ക് ഇറങ്ങാൻ കഴിയാതെ വരുന്നതോടെ കർഷകർക്ക്  നാശനഷ്ടങ്ങൾ ഏറെ വലുതായിരിക്കും.പ്രദേശത്തെ മുഴുവൻ കോൾ നിലങ്ങളിലേയും വിളവെടുപ്പ് കഴിഞ്ഞ് നെല്ല് സംഭരണവും പൂർണമാകുമ്പോൾ ദിവസളായി കോൾ മേഖലയിലെ മഴക്കാറുകൾ ഏറെ നെഞ്ചിടിപ്പോടെയാണ് കർഷകർ കാണുന്നത്. ഇനിയും മഴ തുടരുമെന്ന അറിയിപ്പും ഏറെ ആശങ്കയോടെയാണ് തിരുത്തുമ്മൽകോൾ പടവിലെ കർഷകർ കാണുന്നത്. നീറുന്ന മനസ്സോടെ കാത്തിരിക്കുന്ന ഇവർ നെല്ല് മുപ്പെത്തുന്നതോടെ കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ്