09 May 2024 Thursday

കോവിഡ് ഫണ്ടിലേക്ക് സഹായം നൽകി വിജയാഹ്ലാദം പ്രകടിപ്പിക്കാന്‍ ആഹ്വാനം നല്‍കി എം ബി രാജേഷ്

ckmnews



ചങ്ങരംകുളം:തൃത്താല നിയോജക മണ്ഡലത്തിലെ എൽ.ഡി എഫിൻ്റെ വിജയത്തിലുള്ള ആഹ്ലാദം സമൂഹത്തിന് പ്രയോജനപ്രദമായ രീതിയിൽ ഉപയോപ്പെടുത്തുവാൻ നിയുക്ത  എം.എൽ എ എം.ബി രാജേഷ് ആഹ്വാനം മാതൃകയായി.കൂട്ടം കൂടി ആഹ്ലാദ പ്രകടനങ്ങൾ ഒന്നും നടത്തരുത് എന്നും അതിന് ചെലവഴിക്കാൻ ആഗ്രഹിക്കുന്ന പണം മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് നൽകണമെന്നുമാണ് പ്രവർത്തകരോട് രാജേഷിൻ്റെ അഭ്യർത്ഥന.ഒരോ ബൂത്ത് കമ്മറ്റിയും വിജയാഹ്ലാദമെന്ന നിലയിൽ മൽസരാടിസ്ഥാനത്തിൽ തന്നെ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. വിജയ ആഹ്ലാദത്തിൻ്റെ മാതൃക നാടിന് പുതിയുണർവ്വായി.സോഷ്യൽ മീഡിയ വഴിയാണ് എം.ബി .രാജേഷിൻ്റെ അറിയിപ്പ് ഉണ്ടായത്.