09 May 2024 Thursday

അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ചങ്ങരംകുളം പള്ളിക്കര സ്വദേശി മരിച്ചു

ckmnews

അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ചങ്ങരംകുളം  പള്ളിക്കര സ്വദേശി മരിച്ചു


ചങ്ങരംകുളം:അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പള്ളിക്കര സ്വദേശി മരിച്ചു.പള്ളിക്കര താമസിക്കുന്ന മഠത്തില്‍ വളപ്പില്‍ മാലിക്(46)ആണ് കിണറ്റില്‍ വീണ് മരിച്ചത്.ഞായറാഴ്ച  രാത്രി പത്ത് മണിയോടെയാണ് മാലിക് വീടിനടുത്ത പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വഴുതി വീണത്.സഹോദരന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് തിരിച്ച് വരികയായിരുന്നു.ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.തുടര്‍ന്ന് കുന്നംകുളത്ത് ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ മാലിക്കിനെ കരക്ക് കയറ്റി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.