09 May 2024 Thursday

നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും താക്കീതും ഉപദേശങ്ങളും നിര്‍ത്തി നാളെ മുതല്‍ കര്‍ശന നിയന്ത്രണം:ചങ്ങരംകുളം പോലീസ്

ckmnews

നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും 


താക്കീതും ഉപദേശങ്ങളും നിര്‍ത്തി

നാളെ മുതല്‍ കര്‍ശന നിയന്ത്രണം:ചങ്ങരംകുളം പോലീസ്


ചങ്ങരംകുളം:എടപ്പാള്‍ വട്ടംകുളം ആലംകോട് നന്നംമുക്ക് പഞ്ചായത്ത് പരിതിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചങ്ങരംകുളം സ്റ്റേഷന്‍ പരിതിയിലെ നിയന്ത്രങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ചങ്ങരംകുളം സിഐ സജീവ് പറഞ്ഞു.ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30% ത്തില്‍ കൂടുതല്‍ ആയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിയമം അനുസരിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാവണമെന്നും നിയന്ത്രണങ്ങള്‍ മറി കടക്കുന്നവര്‍ക്കെതിരെതാക്കീതും ഉപദേശങ്ങളും നിര്‍ത്തി

നാളെ മുതല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും സിഐ പറഞ്ഞു.144 ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും.അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും,144 പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ആരാധനാലയങ്ങളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ കൂടരുതെന്നും പ്രാര്‍ത്ഥനകള്‍ കഴിയുന്നതും വീട്ടില്‍ നടത്തണമെന്നും മഹാമാരിയെനിയന്ത്രിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സിഐ അഭ്യര്‍ത്ഥിച്ചു.