09 May 2024 Thursday

മദ്യം ഹോംഡെലിവറി ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹം:ചങ്ങരംകുളം പൗരസമിതി

ckmnews

മദ്യം ഹോംഡെലിവറി ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹം:ചങ്ങരംകുളം പൗരസമിതി


ചങ്ങരംകുളം:കോവിഡ് കാലത്ത് മദ്യം ഹോംഡെലിവറി ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്നും, സർക്കാർ അതിൽ നിന്നും പിന്മാറണമെന്നും ചങ്ങരംകുളം പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.കോവിഡ്‌ വ്യാപന ഘട്ടത്തിൽ മദ്യത്തിൻറെ ലഭ്യത ജനങ്ങളെ കൂടുതൽ രോഗാതുരമാക്കനും, ജീവിതശൈലി രോഗങ്ങൾ വർദ്ധിപ്പിക്കാനും ജനങ്ങളുടെ സാമ്പത്തികഭദ്രത തകർക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും പൗരസമിതി ആരോപിച്ചു.കോവിഡിന്റെ തുടക്കത്തിൽ ലോക്ക് ഡൗൺ കാലത്ത്‌ തുടർച്ചയായ കുറേ മാസങ്ങളിൽ സർക്കാർ മദ്യശാലകൾ പൂർണമായി അടച്ചിട്ടിരുന്നു. അന്ന് മദ്യത്തിൻറെ ദൗർലഭ്യം കൊണ്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ജനങ്ങൾക്ക്‌ അത്‌ ഗുണപ്പെടുകയാണു ഉണ്ടായത്‌.ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌ പന്താവുർ, റാഫി പെരുമുക്ക്‌, വാരിയത്ത്‌ മുഹമ്മദലി, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, കെ സി അലി, കെ അനസ്‌, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.