09 May 2024 Thursday

വാക്‌സിന്‍ ചലഞ്ചുമായി എസ് വൈ എസ്

ckmnews

വാക്‌സിന്‍ ചലഞ്ചുമായി എസ് വൈ എസ്


ചങ്ങരംകുളം :കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വാക്‌സിന്‍ ചലഞ്ചുമായി എസ് വൈ എസ് രംഗത്ത്.  എസ് വൈ എസിന്റെ മുഴുവന്‍ യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ ഇന്നും നാളെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കും. കൊവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ  സര്‍ക്കാറിന് സര്‍വ പിന്തുണയും നല്‍കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. ഒരു കോടി വാക്‌സിന്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എസ് വൈ എസ് സ്വാഗതം ചെയ്യുന്നു. നാം കേരളീയര്‍ ഒന്നിച്ചു നിന്നാല്‍ ഈ  പ്രതിസന്ധിഘട്ടം സര്‍ക്കാറിന് അതിജീവിക്കാന്‍ കഴിയുമെന്ന് എസ് വൈ എസ് എടപ്പാൾ സോൺ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.