09 May 2024 Thursday

കൊവിഡ് പ്രതിസന്ധിയിൽ ഉത്സവ സീസൺ നഷ്ടപ്പെട്ടതോടെ വളയും കളിക്കോപ്പുകളുമായി ചെറുകിട കച്ചവടക്കാർ വഴിയോരങ്ങളിലേക്ക്

ckmnews

കൊവിഡ് പ്രതിസന്ധിയിൽ ഉത്സവ സീസൺ നഷ്ടപ്പെട്ടതോടെ വളയും കളിക്കോപ്പുകളുമായി ചെറുകിട കച്ചവടക്കാർ  വഴിയോരങ്ങളിലേക്ക്


ചങ്ങരംകുളം:കോവിഡ പ്രതിസന്ധിയെ തുടർന്ന് ഉത്സവ സീസൺ നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാർ 

പാതയോരങ്ങളിൽ ചേക്കേറി.തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം താടിപ്പടിയിലും പന്താവൂർ പാടത്തുമാണ്  വളയും മാലയും  കളിക്കോപ്പുകളുമായി ഇവർ  

എത്തിയത്.ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇവർ 

ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ്  പുതിയ 

മാർഗം തേടിയത്.വർഷങ്ങളായി ചെയ്ത് വന്നിരുന്ന തൊഴിൽ എന്നതിനാലും കയ്യിലുണ്ടായിരുന്ന കാശു കൊണ്ട് സാധനങ്ങൾ ഇറക്കിയിരുന്നതിനാലും 

ഇവ വിറ്റഴിക്കുകയല്ലാതെ

ജീവിതം തള്ളി നീക്കാൻ മറ്റ്  മാർഗ്ഗങ്ങളില്ലാത്ത സാഹചര്യമാണന്ന് കച്ചവടക്കാർ പറയുന്നു.