09 May 2024 Thursday

ടി.സി അബൂബക്കർ ചികിത്സാസഹായ സമിതി രൂപീകരിച്ചു

ckmnews

ടി.സി അബൂബക്കർ ചികിത്സാസഹായ സമിതി രൂപീകരിച്ചു 


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ അട്ടേക്കുന്ന്  സ്വദേശി  തൊണ്ടൻ ചിറക്കൽ അബൂബക്കറിന് വേണ്ടി ചികിത്സാസഹായ സമിതി രൂപീകരിച്ചു.  സാമ്പത്തികമായി വളരേ പിന്നോക്കവസ്ഥയിലുള്ള കുടുംബത്തിൻ്റെ ഏക ആശ്രയമായ ഈ യുവാവിന്  ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ചികിത്സ നടന്നു വരികയാണ്. അശ്റഫ് കോക്കൂർ ചെയർമാനും  ബഷീർ കക്കിടിക്കൽ കൺവീനറും അടാട്ട് വാസുദേവൻ  ഖജാഞ്ചിയുമായ  ചികിത്സാസഹായ സമിതി രൂപീകരിച്ചാണ് വൃക്ക മാറ്റിവയ്ക്കലിന് വേണ്ടി സഹായം സ്വരൂപിക്കുന്നത്. 

സുമസ്സുകൾ ഈ എക്കൗണ്ടിലേക്ക് പണം അയച്ചു സഹായിക്കണമെന്ന് കൺവീനർ ബഷീർ കക്കിടിക്കൽ  അഭ്യർത്ഥിച്ചു 


PHONE 9895707075


T.C Aboobacker Chikilsa Sahaya Samithi


A/C No 357301000005647

IFSC CODE : IOBA0003573

Indian Overseas Bank

Changaramkulam Branch