09 May 2024 Thursday

മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം ഫോഗ് മെഷിൻ സമ്മാനിച്ച് വികെഎം ഗ്ളോബല്‍ ഫർണിച്ചർ ഉടമ

ckmnews


ചങ്ങരംകുളം:കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ നാട് വിറങ്ങലിച്ചു നിൽകുമ്പോൾ അണുനശീകരണം നടത്തുകയും സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം യൂണിറ്റിന് സഹായവുമായി ഫോഗ് മെഷിൻ നൽകി വികെഎം ഗ്ളോബല്‍ ഫർണിച്ചർ ചങ്ങരംകുളം ഉടമ നൗഷാദ് രംഗത്തുവന്നു.എന്ത് അടിയന്തിര രാക്ഷാപ്രവര്‍ത്തനത്തിനും സഞ്ജമായ ടീം ഉണ്ടെനും ആവശ്യമായ മെഷിനുകളോ സാമഗ്രികളോ ഇല്ല എന്നും ടീം ലീഡർ അറിയിച്ചതിനെ തുടർന്നാണ് നൗഷാദ് സഹായം വാഗ്ദാനം നൽകിയത്.ബുധനാഴ്ച രാവിലെ 10 മണിക്ക് ഷോപ്പിൽ വെച്ച് മെഷിൻ കൈമാറി.ഷോപ്പിനുള്ളിൽ തന്നെ പ്രവർത്തിപ്പിച്ചുകൊണ്ട് ഉൽഘാടനം ചെയ്തു.ചടങ്ങിൽ യൂണിറ്റ് ലീഡർ സാജിത, ഷബീബ്, അൻജല, ആഷിഫ്, മുഹമ്മദ് അലി, റജീന, ഗീതു, അസ്‌ലം എന്നിവർ പങ്കെടുത്തു.