09 May 2024 Thursday

കക്കിടിപ്പുറം യൂണിറ്റ് എസ് വൈ എസ് സാന്ത്വനം ഇഫ്ത്വാർ കിറ്റ് വിതരണം നടത്തി

ckmnews


ചങ്ങരംകുളം: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് സംസ്ഥാന വ്യാപകമായി "റമളാൻ ആത്മ വിചാരത്തിൻ്റെ കാലം" എന്ന തലവാചകത്തിൽ നടത്തുന്ന റമളാൻ കാമ്പയിനിൻ്റെ ഭാഗമായി കക്കിടിപ്പുറം യൂണിറ്റ് കമ്മിറ്റി സാന്ത്വനം ഇഫ്താർ കിറ്റ് വിതരണം നടത്തി. തിരഞ്ഞെടുത്ത അമ്പതോളം കുടുംബത്തിനു നോമ്പ് തുറക്കാവശ്യമായ ഭക്ഷ്യവസ്തുക്കളടങ്ങിയതാണ് കിറ്റ്.കക്കിടിപ്പുറം മഹല്ല് ഉപദേശക സമിതി അംഗം ഉസ്താദ് എം.അബ്ദു റഹ്മാൻ മുസ്‌ലിയാർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ആലംകോട് സർക്കിൾ സെക്രട്ടറി വി.വി മുഹ്സിൻ അഹ്സനി, യൂണിറ്റ് പ്രസിഡൻ്റ് ഇ.വി ഖാസിം സഖാഫി, ജനറൽ സെക്രട്ടറി സലീം ഫാളിലി, സെക്രട്ടറിമാരായ എം. ഹസ്സൻ റഹ്മാനി, കെ.പി മസ്ഊദ് ഫാളിലി, വാസിഅ് അഹ്സനി നേതൃത്വം നൽകി.