09 May 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് പ്രമേയം തള്ളി:യുഡിഎഫ് പ്രക്ഷോപത്തിന്

ckmnews


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ബോര്‍ഡ് യോഗത്തില്‍  യുഡിഎഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയ ഭരണസമിതിയുടെ ഏകാതിപത്യ നിലപാടിനെതിരെ നന്നംമുക്ക് യുഡിഎഫ് കമ്മിറ്റി ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.പഞ്ചായത്ത് കെട്ടിടം ഉദ്ഘാടന ചടങ്ങുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി സത്യന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ ക്രമപ്പെടുത്തിയ നടപടികളില്‍ പ്രതിഷധിച്ചാണ് പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയതെന്നും ഭരണത്തിന്റെ മറവില്‍ സിപിഎം നടത്തുന്നത് ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണെന്നും ഇതിനെതിരെ വരും നാളുകളില്‍ ശക്തമായ പ്രക്ഷോപ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യുഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് …