09 May 2024 Thursday

കർഷക കൂട്ടായ്മയിൽ കോക്കൂരിൽ കൃഷിചെയ്ത തണ്ണിമത്തൻ വിളവെടുത്തു

ckmnews

കർഷക കൂട്ടായ്മയിൽ കോക്കൂരിൽ കൃഷിചെയ്ത തണ്ണിമത്തൻ വിളവെടുത്തു


ചങ്ങരംകുളം:ആലങ്കോട് കൃഷിഭവന് കീഴിൽ കോക്കൂരിൽ

കർഷക കൂട്ടായ്മയിൽ കൃഷിചെയ്ത 

തണ്ണിമത്തൻ വിളവെടുത്തു. 

കോക്കൂർ സ്വദേശിയായ സതീശൻ്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണ് 

തണ്ണിമത്തൻ കൃഷി ചെയ്തത്. തീർത്തും ജൈവ രീതിയിലായിരുന്നു കൃഷി. ചരിത്ര വിജയമാണ് ഇവർ നേടിയിരിക്കുന്നതെന്നും എല്ലാ

ഇനങ്ങളും നമ്മുടെ നാട്ടിലും വിളയിച്ചെടുക്കാമെന്നും ഈ വിജയത്തിലൂടെ തെളിയിച്ചിരിക്കുകയാണന്നും വാർഡ് മെമ്പർ കുഞ്ഞു കോക്കൂർ വിളവെടുപ്പ് നടത്തി കൊണ്ട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്  പച്ചക്കറികൾ വരവ് നിന്നാൽ 

നമ്മുടെ നാട്ടിൽ ക്ഷാമമില്ലാതിരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കർഷകൻ സതിശൻ പറഞ്ഞു.നാട്ടിലെ കർഷകർ കൃഷി ചെയ്ത് വിളയിക്കുന്ന പച്ചക്കറികളും പഴങ്ങളും വാങ്ങാൻ ഓരോരുത്തരും രംഗത്ത് വരണമെന്ന്  പെൺ മിത്ര കർഷക കൂട്ടായ്മ ഭാരവാഹി

സീനത്ത് കോക്കൂർ  പറഞ്ഞു.

സുഹൈർ എറവറാംകുന്ന് ഷാഹിർ തുടങ്ങിയ കർഷകർ പങ്കെടുത്തു.