27 April 2024 Saturday

ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും

ckmnews

ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. മൈക്രോ സോഫ്റിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി ഉപയോഗിക്കുമെന്ന് സി.ഇ.ഒ സത്യ നെതല്ല അറിയിച്ചു. ഓക്‌സിജൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായുള്ള സഹായവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഇന്ത്യക്ക് 135 കോടിയാണ് ഗൂഗിൾ ധനസഹായമായി പ്രഖ്യാപിച്ചത്. ഓക്‌സിജനും ആവശ്യമുള്ള മരുന്നും മറ്റ് മെഡിക്കൽ സംവിധാനങ്ങളും ഒരുക്കാനാണ് സഹായം. അതിഗുരുതരാവസ്ഥ നേരിടുന്ന സമൂഹത്തിനെ സഹായിക്കാൻ ഗൂഗിൾ ഒപ്പമുണ്ടെന്ന് സി.ഇ.ഒ സുന്ദർപിച്ചെ വ്യക്തമാക്കി. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയും ഉൾപ്പെടും. യൂണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ എത്തിക്കും. 3.7കോടി രൂപ ഗൂഗിൾ ജീവനക്കാരുടെ സംഭാവനയാണ്.