09 May 2024 Thursday

കടവല്ലൂര്‍ പഞ്ചായത്തില്‍ 22 പേര്‍ക്ക് കോവിഡ്

ckmnews

കടവല്ലൂര്‍ പഞ്ചായത്തില്‍ 22 പേര്‍ക്ക്  കോവിഡ്


പെരുമ്പിലാവ്:കടവല്ലൂര്‍ പഞ്ചായത്തില്‍ ഞായറാഴ്ച്ച 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലും, 

മറ്റു സ്വകാര്യ ആശുപത്രികളില്‍ നടത്തിയ ആന്റി ജന്‍ പരിശോധനയിലുമാണ് 22 പേര്‍ക്ക് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ കടവല്ലൂര്‍ പഞ്ചായത്തിലെ രോഗികളുടെ എണ്ണം 191 ആയി. സെക്ടറല്‍ മജിസ്‌ട്രേട്ടും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ചേര്‍ന്ന സംഘം വിവാഹം നടക്കുന്ന ഹാളുകള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തി.