09 May 2024 Thursday

എടപ്പാളില്‍ നിന്ന് അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് 22 പവന്‍ സ്വര്‍ണ്ണവും കാറും കവര്‍ന്നസംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതിയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

ckmnews

എടപ്പാളില്‍ നിന്ന് അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് 22 പവന്‍ സ്വര്‍ണ്ണവും കാറും കവര്‍ന്നസംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍


എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതിയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി


ചങ്ങരംകുളം:എടപ്പാളില്‍ നിന്ന് ചാലിശ്ശേരി സ്വദേശിയായ അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് 22 പവന്‍ സ്വര്‍ണ്ണവും കാറും കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

വെളിയംകോട് സ്വദേശി തണ്ണിതുറക്കല്‍ 

ഷംനാദ് (32)നെയാണ് അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ ഷംനാനിനെ മറ്റൊരു സാമ്പത്തിക ഇടപാട് കേസില്‍ കൊച്ചിയില്‍  എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.


എന്‍ഐഎ അറസ്റ്റ് ചെയ്ത ഷംനാദിനെ ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു,എസ്ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം ആലുവയില്‍ എത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നുഅറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വ്യാപാരിയെ ആദ്യം കൊണ്ട് പോയ എടപ്പാള്‍ അണ്ണക്കംപാട് സ്വകാര്യ ലോഡ്ജിലും പിന്നീട് കൊണ്ട് പോയ വയനാട് വടുവഞ്ചാലിലെ റിസോര്‍ട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.


സംഭവത്തില്‍ മുഖ്യ പ്രതികള്‍ അടക്കം എട്ട് പേരെ പ്രത്യേക അന്യേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു


ഒക്ടോബര്‍ 29നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയും ആയ ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതിയും ആല്‍ബം സംവിധായകനും കൂടിയായ ഷഹീര്‍ഷായുടെയും,നവാസിന്റെയും  നേതൃത്വത്തില്‍  ആല്‍ബത്തില്‍ അഭിനയിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ട് പോയത്.എടപ്പാള്‍ പാലപ്രക്കടുത്ത് ലൗലി കോര്‍ണ്ണറില്‍ ലൊക്കേഷന്‍ പരിചയപ്പെടുത്തിയ ശേഷം അണ്ണംക്കംപാട് സാഗര്‍ ലോഡ്ജില്‍ എത്തിച്ച് മുന്‍ ബിസിനസ് പാര്‍ട്ട്ണര്‍ കൂടിയായ ചാലിശ്ശേരി സ്വദേശിക്ക് മൂന്നര കോടി രൂപ നല്‍കാനുണ്ടെന്നും അത് നല്‍കണമെന്നും 20 ഓളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്ന ഷിജോയിയെ കെട്ടിയിട്ട് മര്‍ദ്ധിക്കുകയും മയക്ക് ഗുളിക കൊടുത്ത് വയനാട്ടേക്ക് തട്ടിക്കൊണ്ട് പോവുകയും ചെയ്യുകയായിരുന്നു.പിന്നീട് പിന്നീട് ഷിജോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 22 പവന്‍ സ്വര്‍ണ്ണവും വിലകൂടിയ  ഡയമണ്ട് മോതിരം,വാച്ച് ആഡംബര കാറും അടക്കം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കവര്‍ച്ച ചെയ്ത ശേഷം 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടില്‍ ഇറക്കി വിടുകയായിരുന്നു.ഷിജോയിയെ കാണാനില്ലെന്ന് കാണിച്ച് ഷിജോയിയുടെ വീട്ടുകാര്‍ ചാലിശ്ശേരി പോലീസിന് നല്‍കിയ പരാതി പിന്നീട് ചങ്ങരംകുളം പോലീസിന് കൈമാറുകയും ചെയ്തു.തൃശ്ശൂര്‍ റൈഞ്ച് ഡിഐജി കെ സുരേന്ദ്രന്റെയും  മലപ്പുറം എസ്പി യു അബ്ദുല്‍കരീമിന്റെയും മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെയും ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘം നടത്തിയ പഴുതടച്ചുള്ള ശാസ്ത്രീയമായ അന്യേഷണത്തിലാണ് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയത്.എസ്ഐമാരായ വിജിത്ത്, ഹരിഹരസൂനു,എഎസ്ഐ ശ്രീലേഷ്,എഎസ്ഐ സജീവ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ,ഉദയകുമാര്‍,അരുണ്‍ ചോലക്കല്‍,തിരൂര്‍ ഡിവൈഎസ്പി സ്ക്വോഡ് അംഗങ്ങളായ എസ്ഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരാണ് അന്യേഷണ സംഘത്തിലുണ്ടായിരുന്നത്.


പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും