09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ക്കായി DCC സെന്റര്‍ സജ്ജീകരിച്ചു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ക്കായി DCC സെന്റര്‍ സജ്ജീകരിച്ചു


ചങ്ങരംകുളം:കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിക്കേണ്ട DCC സെന്ററിന്റെ ഭാഗമായി ആലംകോട് പഞ്ചായത്തിൽ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ രോഗികൾക്കായി സജ്ജീകരിച്ചു.പഞ്ചായത്ത്‌ മെമ്പര്‍മാരുടെയും, ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് കെട്ടിടം വൃത്തിയാക്കി DCC സെന്ററിന് വേണ്ടി സജ്ജമാക്കിയത്.