09 May 2024 Thursday

എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ്

ckmnews

എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ്


എടപ്പാൾ: വാരാന്ത്യ ലോക് ഡൗൺ പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ്. എസ് ഐ ബാബുരാജിൻ്റെ നേതൃത്വത്തിലാണ് പരിശോധന. ശനി ഞായർ തിയ്യതികളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണം പാടെ അവഗണിച്ചെത്തുന്നവരെയാണ് പിടികൂടി തിരിച്ചയക്കുന്നത്.കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ ഭാഗമായാണ് ശനി, ഞായർ തിയ്യതികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.