09 May 2024 Thursday

നിർദ്ധനർക്ക്‌ 80 ലക്ഷം രൂപയുടെ ഭവനപദ്ധതിയുമായി കെ.എൻ.എം

ckmnews

നിർദ്ധനർക്ക്‌ 80 ലക്ഷം രൂപയുടെ ഭവനപദ്ധതിയുമായി കെ.എൻ.എം.


ചങ്ങരംകുളം:മേഖലയിലെ നിർദ്ധനരും കിടപ്പാടമില്ലാത്തവരുമായ  കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതിനായി 80 ലക്ഷം രൂപയുടെ ഭവനപദ്ധതി നടപ്പാക്കാൻ കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഒരുങ്ങുന്നു. 


മൂക്കുതല ചേലക്കടവ്‌ ദാറുസ്സലാം ‌ ജുമാ മസ്ജിദിനു സമീപത്തായി വിരളിപ്പുറത്ത്‌ സിദ്ധീഖ്‌ സൗജന്യമായി നൽകിയ 20 സെൻറ് സ്ഥലത്താണ്‌ പ്ലസന്റ്‌ ഹോംസ്‌ എന്ന പേരിൽ 8 വീടുകൾ ഒരുങ്ങുന്നത്‌.


റമദാനിലെ സകാത്ത്‌, സദക്ക എന്നിവയും സഹൃദയരുടെ സ്‌പോൺസർഷിപ്പും സ്വരുപിച്ചാണു വീടുകളുടെ നിർമ്മാണ ചിലവ്‌ കണ്ടെത്തുന്നത്‌. 


പദ്ധതിയുടെ വിജയത്തിനു മുൻ ഡെപ്യൂട്ടി കളക്ടർ പി പി എം അഷ്‌റഫ്‌ കൺവീനറായി കെ എൻ എം സാമുഹ്യക്ഷേമ വിഭാഗം രൂപീകരിച്ചിട്ടുണ്ട്‌.


മുക്കുതലയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ പ്രമാണം വി സിദ്ധീഖിൽ നിന്ന് പി പി എം അഷ്‌റഫ്‌ ഏറ്റുവാങ്ങി. കുഞ്ഞ്മുഹമ്മദ്‌ പന്താവൂർ, കെ അബ്ദുൽ ഹമീദ്‌, കെ വി ബീരാവു, പി ഐ മുജീബ്‌, വി വി മൂസക്കുട്ടി, എം എ റസാഖ്‌, കെ അബൂബക്കർ, ഇ പി അലിമക്കാർ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.