09 May 2024 Thursday

അധികൃതരുടെ അനാസ്ഥ:സംസ്ഥാന പാതയോരത്ത് പന്താവൂരില്‍ കുടിവെള്ളം പാഴാവുന്നു

ckmnews


 ചങ്ങരംകുളം:വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലം സംസ്ഥാന പാതയോരത്ത് പന്താവൂരില്‍ കുടിവെള്ളം പാഴാവുന്നതായി പരാതി.പന്താവൂർ പാലത്തിനടുത്ത് എഎം മോട്ടോഴ്സിന്  എതിർവശത്താണ് മാസങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കെട്ടി നില്‍ക്കുന്നത്.അധികാരികളെ അറിയിച്ചിട്ടും കണ്ടില്ലെന്ന്നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.വെള്ളം കെട്ടി നിന്ന് പരിസരത്ത് ദുർഗന്ധവും,ഇഴജന്തുക്കളുടെ ശല്ല്യവും രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു.