09 May 2024 Thursday

ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കൊരട്ടിക്കര സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു

ckmnews

ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കൊരട്ടിക്കര സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു


ചങ്ങരംകുളം:ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കൊരട്ടിക്കര സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു.കൊരട്ടിക്കര സ്വദേശി മാടായിൽ

രാധാകൃഷ്ണന്റെ മകന്‍

യദുകൃഷണനാണ് പരിക്കേറ്റത്.പരിക്കേറ്റ യദുകൃഷ്ണനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 9 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ആണ് അപകടം.കുന്നംകുളം  ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന കാറും എടപ്പാള്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന യദുകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു