09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 134 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews


ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലായിചങ്ങരംകുളം മേഖലയില്‍ ഇന്ന് 134 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നന്നംമുക്ക് പഞ്ചായത്തില്‍ 93 പേര്‍ക്കും ആലംകോട് പഞ്ചായത്തില്‍ 41 പേര്‍ക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.മേഖലയില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാവുന്നത് ആശങ്ക പരത്തുന്നുണ്ട്.കോവിഡ് പടരുന്നത് നിയന്ത്രിക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്,പഞ്ചായത്ത് അധികൃതരും പോലീസും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രദേശത്ത് ചങ്ങരംകുളം പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.