09 May 2024 Thursday

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പിടാവനൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു

ckmnews


ചങ്ങരംകുളം:പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പിടാവനൂർ സ്വദേശി വാരിവളപ്പിൽ പരേതനായ അറമുഖൻ ഭാര്യ കല്യാണി (82) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ ഏഴോടെയാണ് അപകടം. വീട്ടിനടുത്ത പറമ്പിലെ മാവിൻച്ചോട്ടിൽ നിന്ന് മാങ്ങ പെറുക്കി വരുന്നതിനിടെ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പൊന്നാനി താലൂക്ക് ആശുപതിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ മോഹനൻ, വേലായുധൻ.

മരുമക്കൾ ലളിത,

ഷീന.