27 April 2024 Saturday

നന്ദി വീണ്ടും വരിക:അതിഥി തൊഴിലാളികളെ യാത്രയാക്കി ചങ്ങരംകുളം

ckmnews

*നന്ദി വീണ്ടും വരിക*


അതിഥി തൊഴിലാളികളെ യാത്രയാക്കി ചങ്ങരംകുളം


എടപ്പാൾ: അതിഥി തൊഴിലാളികളെ യാത്രയാക്കി ചങ്ങരംകുളം. ബീഹാറിൽ നിന്നുള്ള 160 അടങ്ങുന്ന  ആദ്യ സംഘമാണ്

ഇന്ന് ചങ്ങരംകുളത്ത് നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. പൊന്നാനി ഡിപ്പോയിൽ നിന്ന് എത്തിയ നാല് കെഎസ്ആർടിസി ബസുകളിലായാണ് തിരൂരിലേക്ക് യാത്രതിരിച്ചത്. ട്രെയിൻ മാർഗ്ഗമാണ് ബീഹാറിലേക്കുള്ള തുടർ യാത്ര. രണ്ട് ബസ്സുകൾ ചങ്ങരംകുളത്ത് നിന്നും  ബാക്കിയുള്ള ബസുകൾ കാളച്ചാലിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. ചങ്ങരംകുളം സിഐ ഐ ബഷീർ ചിറക്കലും സംഘവും സമീപത്തെ നാട്ടുകാരും ചേർന്നാണ് കാളച്ചാലിൽ നിന്നും അതിഥി തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകിയത്. ഓരോ യാത്രക്കാരും കൈകൾ വീശിയാണ് ചങ്ങരംകുളത്തോട് നന്ദി പറഞ്ഞ് യാത്ര തിരിച്ചത്.