08 May 2024 Wednesday

വെൽഫയർ പാർട്ടിയുടെ നേതൃത്തത്തിൽ വെജ് ആൻഡ് ഫ്രൂട്ട് ബാങ്ക് ആരംഭിച്ചു

ckmnews

ചങ്ങരംകുളം:ലോക്ക് ടൗണിനെ തുടർന്ന് ഭക്ഷ്യഷാമം അനുഭവിക്കുന്നവർക്ക് ആശ്വാസമായി വെൽഫയർ പാർട്ടിയുടെ നേതൃത്തത്തിൽ വെജ് ആൻഡ് ഫ്രൂട്ട് ബാങ്ക് ആരംഭിച്ചു .വീടുകളിലും തോട്ടങ്ങളിലും സ്വന്തം ഉപയോഗം കഴിഞ്ഞ് ബാക്കിവരുന്ന പഴം പച്ചക്കറി വിഭവങ്ങൾ വെജ് ആൻഡ് ഫ്രൂട്ട് ബാങ്കിന് നൽകാം .അവിടെ നിന്നും ആവിശ്യമുളവർക്ക് സൗജന്യമായി നൽകുകയും വിഭവങ്ങൾ നൽകുന്നവർക്ക്  ആവിശ്യമായ മറ്റു വിഭവം മാറ്റി എടുക്കാവുന്നതും ആണ് പദ്ധതി.പെരുമ്പിലാവ് മോഡേൺ നഗറിലാണ് വെജ് ആൻഡ് ഫ്രൂട്ട് ബാങ്ക് കൗണ്ടർ സ്ഥാപിച്ചിരിക്കുന്നത് .പദ്ധതിയുടെ ഉൽഘടനം പാർട്ടി കടവലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് എം .എം .കമറുദീൻ നിർവ്വഹിച്ചു .ജില്ലാ കമ്മറ്റി അംഗം സി.എം .ഷരീഫ് ,സെക്രട്ടറി ഷെബീർ അഹ്സൽ ,ട്രഷറർ എം.എൻ സലാഹു ,അസിസ്റ്റൻറ് സെക്രട്ടറി മുജീബ് പട്ടേൽ എന്നിവർ  പങ്കെടുത്തു .