26 April 2024 Friday

കുപ്പികളിൽ വർണ്ണങ്ങളൊരുക്കി പ്ലസ് വൺ വിദ്യാർത്ഥി ജിനി ജോയ്

ckmnews

ചങ്ങരംകുളം:ലോക്ഡൗൺ ഒഴിവ് സമയം പാഴാക്കാതെ പ്ലസ് വൺ വിദ്യാർത്ഥി ചാലിശ്ശേരി ഹൈസ്കൂളിനു സമീപം കൊള്ളന്നൂർ വീട്ടിൽ ജോയ് - ജിബി ദമ്പതിമാരുടെ മകൾ  ജിനിജോയ്  വ്യത്യസ്ഥതരം പാഴ് വസ്തുക്കൾ കൊണ്ടും ഭക്ഷ്യവസ്തുക്കളുപയോഗിച്ചും കുപ്പികളിൽ ഒരുക്കിയ കരകൗശല വസ്തുക്കൾ  കൗതുകമാകുന്നു.രാവിലെ വീട്ടുജോലിയിൽ അമ്മയെ സഹായിച്ച ശേഷം ബാക്കിയുള്ള സമയത്താണ് ജിനി കഴിഞ്ഞ മുപ്പതുദിവസവമായി കുപ്പികളിൽ വിസ്മയം ഒരുക്കിയത്.പിതാവ് ജോയ്‌ യുടെ സൃഹുത്തുക്കളിൽ നിന്നും ,അയൽവാസികളിൽ നിന്നുമാണ്  ആകർഷകമായ വിവിധ തരം  കുപ്പികൾ ഇതിനായി  സംഘടിപ്പിച്ചത്.കുപ്പികളിൽ ഭക്ഷ്യധാന്യങ്ങളായ മുതിര ,പരിപ്പ് , ഗോതമ്പ് , അരി കൂടാതെ മഞ്ചാടിക്കുരു , ബട്ടൻസ് , ഐസ്ക്രീം സ്റ്റിക്ക് , കോഴിമുട്ട തൊണ്ട് , പേപ്പർ  ,സി.ഡി ഡിസ്ക് തുടങ്ങിയവ ഉപയോഗിച്ച് ബാല്യത്തിലെ തൻ്റെ കഴിവുകൾക്ക് വിദ്യാർത്ഥി   നിറങ്ങൾ നൽകി മനോഹരമാക്കിയത്.കൂടാതെ പേപ്പർ ,വലിയ വെള്ളം കുപ്പികളുടെ മൂടികൾ എന്നിവ ഉപയോഗിച്ച് ചുമരുകളിൽ തൂക്കിയിടുന്ന  ഫോട്ടോസ് ഫ്രയിമുകളും  ഉണ്ടാക്കിയിട്ടുണ്ട്.സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ജിനി ഏറെ കാലമായി ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി ക്വയർ ടീമിലെ അംഗമാണ്.പ്ലസ് വൺ വിദ്യാർത്ഥി  ജിനി കുന്നംകുളം ഗേൾസ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിക്കുന്നത്.