27 April 2024 Saturday

ഭീതി പരത്തി വീണ്ടും കോവിഡ് നാടിന് കരുതലായി സുബൈർ സിന്ദഗി വീണ്ടും എത്തുന്നു

ckmnews

ഭീതി പരത്തി വീണ്ടും കോവിഡ് നാടിന് കരുതലായി സുബൈർ സിന്ദഗി വീണ്ടും എത്തുന്നു


ചങ്ങരംകുളം:കോവിഡ് വ്യാപനം വീണ്ടും വർധിച്ച സാഹചര്യത്തിൽ സേവന രംഗത്ത് വീണ്ടും സജീവമാകുകയാണ് സുബൈർ സിന്ദഗി.കഴിഞ്ഞ കോവിഡ് വ്യാപന കാലത്ത് ആലംകോട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പ്രവാസികൾക്കും,നാട്ടുകാർക്കും ഒരു പോലെ രാപകലില്ലാതെ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന രീതിയിൽ സജീവമായിരുന്നു സുബൈര്‍ സിദ്ധഗി എന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തകന്‍.പോസിറ്റീവ് കേസുകളുള്ള വീടും പരിസരവും ശുചീകരിച്ചും,ക്വാറന്റൈൻ ഇരിക്കുന്നവർക്ക് സഹായകമായും, അവർക്ക് ഭക്ഷണം എത്തിച്ചും,പരിപാലിച്ചും, വീട്ടുകാരെ പോലെ കൂടെ നിന്നും മാനസികമായി ശാരീരികമായി സജീവമായിരുന്നു സുബൈർ.കലാ, സാഹിത്യ,സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സുബൈർ സിന്ദഗി,സിനിമാ കലാ സംവിധായകൻ കൂടിയാണ്.ഏതു സമയത്തും കോവിഡ് ഭീതിയിൽ കഴിയുന്നവർക്ക് ആശ്വാസമായി ഒപ്പം തന്നെ ഉണ്ടാവുമെന്ന ഉറപ്പാണ് സുബൈറിന്റെ  രണ്ടാം വരവ്