26 April 2024 Friday

പെണ്‍കുട്ടിയെ അക്രമിച്ചെന്ന പരാതിയില്‍ യുവാവിന് ജാമ്യം ലഭിച്ചു

ckmnews



ചങ്ങരംകുളം :പെണ്‍കുട്ടിയെ അക്രമിച്ചെന്ന പരാതിയില്‍ യുവാവിന് ജാമ്യം ലഭിച്ചു.കോക്കൂര്‍ സ്വദേശി ജുനൈദ്(22)നാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം  അനുവദിച്ചത്.ദീര്‍ഘകാലം പെണ്‍കുട്ടിയുമായി  പ്രണയത്തിലായിരുന്ന യുവാവ് പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെയും വീട്ടുകാരെയും അക്രമിച്ചെന്ന പരാതിയിലാണ് യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്.വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രായപൂര്‍ത്തി ആവുന്നതിന് മുമ്പ് യുവാവ് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിന് മുമ്പ് കോടതി ജാമ്യം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ കുട്ടിയുടെ ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ആന്യേഷണ സംഘം ഇന്നലെ രാത്രിയാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ യുവാവ് സമ്മതിച്ചിട്ടും കുട്ടിയെ തെറ്റ് ധരിപ്പിച്ച് പിന്‍മാറ്റുകയാണെന്നും ഇരു വീട്ടുകാരും തമ്മില്‍ നിലനില്‍ക്കുന്ന പകയാണ്  നിലവിലെ പരാതികള്‍ക്ക് പിന്നിലെന്നും ആരോപണങ്ങള്‍ ഉണ്ട്