26 April 2024 Friday

500 ഓളം വരുന്ന, കുടംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്ത് സിപിഐഎം ചിയ്യാന്നൂര്‍ ബ്രാഞ്ച് കമ്മറ്റി

ckmnews


ചങ്ങരംകുളം:കോവിഡ് വൈറസ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായിരിക്കുന്ന ചിയ്യാനൂർ ബ്രാഞ്ച് പരിധിയിലെ എല്ലാ കുടുംബങ്ങൾക്കും രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ സിപിഐഎം ചിയ്യാനൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.പ്രദേശവാസികൾക്ക് അതിജീവനത്തിന്റെയും കരുതലിന്റെയും നേർസാക്ഷ്യമായി  അധികം കിലോ തൂക്കം വരുന്ന വിവിധയിനം പച്ചക്കറികളാണ് കിറ്റുകളിലായി നൽകിയത്.ചിയ്യാനൂർ ബ്രാഞ്ച് സെക്രട്ടറി വേലായുധൻ ഉദ്ഘാടനം ചെയ്തു.

Read also : സിപിഐഎം ആലംകോട് ബ്രാഞ്ച് പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.