26 April 2024 Friday

ചങ്ങരംകുളം ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൗജന്യഭവനം കൈമാറി

ckmnews

ചങ്ങരംകുളം ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൗജന്യഭവനം കൈമാറി


ചങ്ങരംകുളം:ചങ്ങരംകുളം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭവന പദ്ധതിയുടെ ഭാഗമായി  സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ആദ്യഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.കൊഴിക്കരയില്‍ പ്രമുഖ വ്യക്തി ട്രസ്റ്റിന് സൗജന്യമായി നല്‍കിയ 3 സെന്റ് സ്ഥലത്താണ് 9.20 ലക്ഷം രൂപ ചിലവിട്ട് 6 മാസം കൊണ്ട് വീടിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.വീടിന്റെ താക്കോല്‍ദാനം ട്രസ്റ്റ് സെക്കട്ടറി ഷെബീര്‍ നിര്‍വഹിച്ചു.മറ്റു ട്രസ്ററ് ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു