26 April 2024 Friday

കക്കിടിപ്പുറത്തെ കര്‍ഷകര്‍ വിളവെടുത്തത് മൂന്ന് ടണ്‍ വെള്ളരി

ckmnews

കക്കിടിപ്പുറത്തെ കര്‍ഷകര്‍ വിളവെടുത്തത് മൂന്ന് ടണ്‍ വെള്ളരി


ചങ്ങരംകുളം:കക്കിടിപ്പുറത്തെ ഏതാനും കര്‍ഷകര്‍ ചേര്‍ന്ന് ഇറക്കിയ വെള്ളരിക്കൃഷിയില്‍  വിളവെടുത്തത് മൂന്ന് ടണ്‍ വെള്ളരി.മുഹമ്മദ്കുട്ടി തലാപ്പില്‍,ഹൈദര്‍ മൂത്തേടത്ത്,സതീഷന്‍ കോക്കൂര്‍,സുഹൈര്‍ എറവറാംകുന്ന്,എന്നിവര്‍ ചേര്‍ന്നാണ് കക്കിടിക്കല്‍ പാഠശേഖരത്തില്‍ ഒരു ഏക്കറോളം സ്ഥലത്ത് കൃഷി ഇറക്കിയത്.തവനൂര്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഹൈബ്രീഡ് വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി ഇത്തവണ കൃഷി ഇറക്കിയത്.രാസവളം ഒട്ടും ചേര്‍ക്കാതെ ചാണകപ്പൊടി മാത്രം വളമായി നല്‍കിയാണ് മൂന്ന് ടണ്ണിലതികം വെള്ളരി വിളയിച്ചത്.വിഷുവിന് ഏതാനും ദിവസം മുമ്പ് തന്നെ വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞുവെന്നത് വലിയ ആശ്വാസം  നല്‍കുന്നതായും കര്‍ഷകര്‍ പറഞ്ഞു.


പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്ത തണ്ണിമത്തന്‍ കൃഷിയും വലിയ വിജയം കണ്ടതായും കര്‍ഷകര്‍ പറഞ്ഞു.100 ഓളം തണ്ണിമത്തനും വിളവെടുപ്പിന് പാകമായിട്ടുണ്ട്.പഞ്ചായത്ത് അംഗം സികെ അശറഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കെവി കുഞ്ഞുമരക്കാര്‍,അബൂബക്കര്‍ കെവി,ഫാത്തിമ പന്താവൂര്‍,ഷാഹിര്‍ എറവറാംകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.