08 May 2024 Wednesday

പാറേമ്പാടത്ത് ബൈക്കും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശി മരിച്ചു

ckmnews

പാറേമ്പാടത്ത് ബൈക്കും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശി മരിച്ചു


കുന്നംകുളം :പാറേമ്പാടത്ത് ബൈക്കും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശി മരിച്ചു. പഴഞ്ഞി ജെറുസലേം  പുലിക്കോട്ടിൽ സാമുവൽ മകൻ മാത്യൂസ് 52 ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ്  രണ്ടരയോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മാത്യൂസിനെ ഉടൻതന്നെ കുന്നംകുളം ആക്ടസ് പ്രവർത്തകർ

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.