26 April 2024 Friday

കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റേയും പുന:പ്രതിഷ്ഠയും ബ്രോഷർ പ്രകാശനം ചെയ്തു

ckmnews

കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റേയും പുന:പ്രതിഷ്ഠയും ബ്രോഷർ പ്രകാശനം ചെയ്തു


ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റേയും പുന:പ്രതിഷ്ഠാ ചടങ്ങിന്റെയും ഭാഗമായി നടത്തുന്ന ക്ഷേത്രത്തിന്റെ ബ്രോഷർ പ്രകാശനം നടത്തി. ഞായറാഴ്ച കാലത്ത്  9 മണിക്ക് ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ഏ.വി.ദിവാകരൻ ക്ഷേത്ര അടിയന്തര ക്കാരനും പാന ആശാനുമായ സർവ്വശ്രീ ആലംകോട് കുട്ടൻ നായര്‍ക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു.