26 April 2024 Friday

തെരഞ്ഞെടുപ്പ് ദിവസം തമിഴ്നാട് അതിർത്തികൾ അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ckmnews

തെരഞ്ഞെടുപ്പ് ദിവസം തമിഴ്നാട് അതിർത്തികൾ അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


കൊച്ചി: തെരഞ്ഞെടുപ്പ് ദിവസം തമിഴ്നാട് അതിർത്തികൾ അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് ദിവസം അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. സിസിടിവി സംവിധാനം ഒരുക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇരട്ടവോട്ട് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്.


ഇരട്ടവോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആലപ്പുഴയിൽ സെൻസിറ്റിവ് ആയ 46 ശതമാനം ബൂത്തുകളിൽ വെബ് കസ്റ്റിംഗ് ഒരുക്കിയെന്ന് അറിയിച്ച കമ്മീഷന്‍, സ്ഥാനാർത്ഥികൾ ആഗ്രഹിക്കുന്ന ബൂത്തിൽ സ്വന്തം ചെലവിൽ വീഡിയോ ചിത്രീകരിക്കാൻ അനുവദിക്കാൻ ആകില്ലെന്നും നിലപാടെടുത്തു. തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജികൾ തീർപ്പാക്കി.