26 April 2024 Friday

കോക്കൂര്‍ പെണ്‍കുട്ടിയെ അക്രമിച്ച സംഭവം:പ്രതി ഒളിവില്‍, അന്യേഷണം ഊര്‍ജ്ജിതമാക്കിയതായി ചങ്ങരംകുളം പോലീസ്

ckmnews



ചങ്ങരംകുളം:കോക്കൂരില്‍  പോക്സോ കേസ് പ്രതി ഇരയായ പെണ്‍കുട്ടിയെ അക്രമിച്ചെന്ന പരാതിയില്‍ അന്യേഷണം ഊര്‍ജ്ജിതമാക്കിയതായി ചങ്ങരംകുളം പോലീസ്.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അന്യേഷണം തുടരുകയാണ്.ഇയാള്‍ ഒളിവിലാണെന്നും പ്രതിയെ ഉടനെ പിടികൂടുമെന്നും അന്യേഷണ സംഘം പറഞ്ഞു.പ്രണയത്തിലായിരുന്ന സമയത്താണ് പെണ്‍കുട്ടി യുവാവിന്റെ പീഡനത്തിന് ഇരയായത്.സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് യുവാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തത്.പിന്നീട് കോടതി പ്രതിക്ക് ജാമ്യം നല്‍കി.പ്രതിയുടെ വീടിന് സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് അക്രമിച്ചെന്നാണ്  കുട്ടിയുടെ മാതാവ് മലപ്പുറം എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്..