09 May 2024 Thursday

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 7ന് ചങ്ങരംകുളത്ത് നടക്കും

ckmnews

ചങ്ങരംകുളം:കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം മാര്‍ച്ച് 7ന് ശനിയാഴ്ച  ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ ചങ്ങരംകുളത്ത് പറഞ്ഞു.കാലത്ത് 9.30ന് ചങ്ങരംകുളം മുസ്ലിംലീഗ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.പ്രളയത്തില്‍ ദുരിതം അനുഭവിച്ച ഫാര്‍മസിസ്റ്റുകള്‍ക്കുള്ള ധനസഹായ വിതരണവും കാരുണ്യം പാലിയേറ്റീവ് കെയറിന് സൗജന്യമായി നല്‍കുന്ന വീല്‍ ചെയര്‍ വിതരണവും വേദിയില്‍ വച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.കെവി സലീം മൂക്കുതല,സി ബാലകൃഷ്ണന്‍,കെ ലീന ,എ അനില്‍കുമാര്‍,ബേബി സ്കറിയ,എന്‍എം ബക്ഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.