26 April 2024 Friday

ലോക്ക് ഡൗണ്‍ വേളയില്‍ സര്‍ഗാത്മക കഴിവുകളില്‍ മുഴുകി ചെറവല്ലൂര്‍ എഎംഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

ckmnews


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ വേളയില്‍ സര്‍ഗാത്മക കഴിവുകളില്‍  മുഴുകി കുരുന്നുകള്‍.ചെറവല്ലൂര്‍ എഎംഎല്‍പി സ്കൂളിലെ  വിദ്യാര്‍ത്ഥികളാണ് ലോക്ക്  ഡൗണ്‍ നാളുകളെ ആനന്ദകരമാക്കാന്‍ ചിത്രരചനയും കവിതകളും കഥകളും മറ്റു കലാസൃഷ്ടികളിലും മുഴുകിയത്.സ്കൂള്‍ ഭാരവാഹികളുടെയും അധ്യാപകരുടെയും നിറഞ്ഞ പിന്തുണ കൂടി ആയതോടെയാണ് അവധിക്കാലത്ത് വീട്ടിലിരുന്ന് വെറുതെ സമയം പാഴാക്കാതെ കുട്ടികൾ അവരുടേതായ സർഗ സൃഷ്ടികളിലേർപ്പെട്ട് തുടങ്ങിയത്. കവിത, ചിത്രരചന അനുഭവക്കുറിപ്പ് എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് കുട്ടികള്‍ തയ്യാറാക്കുന്നത്.കൃഷിയിലും മറ്റു നിർമ്മാണ പ്രവർത്തനങ്ങളിലും കുട്ടികള്‍ സജീവമാണ്