27 April 2024 Saturday

സ്മൃതിപഥം 96' പൂർവ്വവിദ്യാർത്ഥി കുടുംബ സംഗമവും ലോഗോ പ്രകാശനവും നടത്തി

ckmnews

'സ്മൃതിപഥം 96' പൂർവ്വവിദ്യാർത്ഥി കുടുംബ സംഗമവും ലോഗോ പ്രകാശനവും നടത്തി


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ  'സ്മൃതിപഥം 96' പൂർവ്വവിദ്യാർത്ഥി കുടുംബ സംഗമവും 'നന്മ 96'ന്റെ ലോഗോ പ്രകാശനവും നടത്തി.

1996ല്‍ മൂക്കുതല ഹൈസ്കൂളില്‍ 

എസ് എസ് എല്‍ സിക്ക് ഒപ്പം പഠിച്ചിരുന്ന സഹപാഠികള്‍ ചേര്‍ന്നാണ് കഴിഞ്ഞ 5 വര്‍ഷം മുമ്പ് 'സ്മൃതിപഥം96' എന്ന പേരില്‍ സൗഹൃദ കൂട്ടായ്മക്ക് രൂപം നല്‍കിയത്. പിന്നീട് കൂട്ടായ്മക്ക് കീഴില്‍ സഹപാഠികൾക്ക്‌ വേണ്ടി നിരവവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ ദിവസം പഠനകാലത്തെ ഓര്‍മകള്‍ പങ്ക് വെച്ച് സ്കൂളില്‍ ചേര്‍ന്ന സൗഹൃദ കുടുംബ സംഗമത്തില്‍ കാല്‍ നൂറ്റാണ്ടിനിപ്പുറത്ത് വര്‍ഷങ്ങളായി കണ്ടിട്ടില്ലത്ത കളിക്കൂട്ടുകാർ കണ്ടുമുട്ടി.ഓര്‍മകള്‍ പങ്ക് വെച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും ഏറെ നേരം ചിലവിട്ടാണ് ഇവര്‍ പിരിഞ്ഞത്.കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വേദിയില്‍ അവതരിപ്പിച്ചു.കൂട്ടായ്മയുടെ ലോഗോ പ്രകാശനം സഹപാഠിയും മാധ്യമപ്രവര്‍ത്തകനുമായ ഷാഫി ചങ്ങരംകുളം കൂട്ടായ്മയുടെ രക്ഷാധികാരി സീനത്ത് അഷറഫിന് നല്‍കി പ്രകാശനം ചെയ്തു.രക്ഷാധികാരികൂടിയായ റിയാദ് അഹമ്മദ്,കൂട്ടായ്മയുടെ മറ്റു ഭാരവാഹികളായ സാഗർ കാഞ്ഞിയൂർ

ഷഹീറ റഷീദ്‌,റസീന നാസര്‍,സുമയ്യ അഷറഫ്,ഷൈനസ് അഷറഫ്,നിഷ ബഷീര്‍,സഫിയ നാസര്‍,താഹിറ റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.