26 April 2024 Friday

ഫ്രാൻസിസ് നൊറോണയുടെ 'തൊട്ടപ്പൻ' :പുസ്തകചർച്ച സംഘടിപ്പിച്ചു

ckmnews

ഫ്രാൻസിസ് നൊറോണയുടെ 'തൊട്ടപ്പൻ' :പുസ്തകചർച്ച സംഘടിപ്പിച്ചു


പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിൻ്റെ   

വായനാനുഭവ ചർച്ച

നടത്തി. കഥാകൃത്ത്

സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി

ആമുഖ പ്രഭാഷണം നിർവഹിച്ചു.ചങ്ങരംകുളം 

സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ പ്രസിഡൻ്റ് എം. എം ബഷീർ മോഡറേറ്ററായി. എം. നിദുല ചർച്ചയുടെ അവലോകനം നടത്തി.  കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി, സി. എം. ബാലാമണി, എ. വത്സല എന്നിവർ ആശംസകൾ അറിയിച്ചു. കെ. വി ശശീന്ദ്രൻ വി.ടി ഭട്ടതിരിപ്പാടിൻ്റെ കണ്ണീരും കിനാവും എന്ന കൃതിയും ദേവകി നിലയങ്കോടിൻ്റെ കൃതിയും  പരിചയപ്പെടുത്തി.