26 April 2024 Friday

കര്‍ഷകരുടെ ആശങ്കക്ക് പരിഹാരം കാണണം:കര്‍ഷകമോര്‍ച്ച പൊന്നാനി മണ്ഡലം കമ്മിറ്റി

ckmnews

ചങ്ങരംകുളം:പ്രദേശത്ത് കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന് കര്‍ഷകമോര്‍ച്ച പൊന്നാനി മണ്ഡലം കമ്മിറ്റി.കോലത്തു പാടം നെൽകൃഷി വിളവെടുപ്പ് വൈകിയത് കർഷകരെ കണ്ണീരിലാക്കിയിരിക്കുകയാണ്.മഴ പെയ്തു തുടങ്ങിയാൽ 650  ഏക്കർ കൃഷിയിടത്തിലെ നൂറുകണക്കിന് കർഷകർക്കാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടം ബാധിക്കുക.കൊയ്ത്ത് യന്ത്രത്തിന്റെ  ലഭ്യത കുറവുമൂലം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം മണിക്കുറൊന്നിന് 500 രൂപ വരെ കർഷകർക്ക് അധിക ചാർജ് കൊടുക്കേണ്ടിവരുന്നുണ്ട്  കൃഷിയിറക്കാൻ വൈകിയതും  കൊയ്ത്തു യന്ത്രത്തിന്റെ ലഭ്യതക്കുറവും കർഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട് എടപ്പാൾ, ആലംങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന    അറനൂറ്റി അൻമ്പത് ഏക്കർ വരുന്ന  പാടശേഖരം പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കൃഷിയിടമാണ്   മൂന്നു വർഷമായി താളം തെറ്റി പ്രവർത്തിക്കുന്ന പാടശേഖരകമ്മറ്റിയുടെ  പ്രവർത്തനങ്ങൾ കർഷകരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.വിത്ത് ഇറക്കാനും വിളവെടുക്കാനും സർക്കാർ നിയന്ത്രണത്തിലുള്ള കമ്മിറ്റിയെ രൂപീകരിച്ചു കൊണ്ട് കർഷകർക്കുള്ള ആശങ്ക പരിഹരിക്കണമെന്നാണ് കർഷകമോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.ഭാരതീയ ജനതാ പാർട്ടി, കർഷക മോർച്ച മണ്ഡലം പ്രസിഡൻണ്ട് കെ കുഞ്ഞുണ്ണി. ജനറൽ സെക്രട്ടറി എം ഹരീഷ് എന്നിവർ സംസാരിച്ചു.