26 April 2024 Friday

ഖുർആൻ ചിന്തക്കും പാരായണ പഠനത്തിനും കൂടുതൽ സൗകര്യമൊരുക്കണം:സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ

ckmnews

ഖുർആൻ ചിന്തക്കും പാരായണ പഠനത്തിനും കൂടുതൽ സൗകര്യമൊരുക്കണം:സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ


ചങ്ങരംകുളം :ചിന്തക്കും പാരായണത്തിനും പ്രാധാന്യം നൽകുന്ന ഖുർആൻ പഠന സംവിധാനങ്ങൾ എല്ലാ പ്രദേശങ്ങളിലും ഒരുക്കണമെന്നു എസ്.എം. എ. സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് സൈനൽ ആബിദീൻ ബാഫഖി തങ്ങൾ അഭിപ്രായപ്പെട്ടു.യു.പി.പ്രായത്തിലുള്ള വിദ്യാർഥികൾക്കു മനപ്പാഠ സൗകര്യങ്ങൾ നാട്ടിലുണ്ടെങ്കിലും സർവ്വ മനുഷ്യരുടെയും എല്ലാ വിധ പ്രശനങ്ങൾക്കും പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ദൈവിക ഗ്രന്ഥമായ ഖുർആൻ എല്ലാവർക്കും ആഴത്തിൽ പഠിക്കാനുള്ള സൗകര്യങ്ങളാണ് ഇനി വേണ്ടത്, അദ്ദേഹം തുടർന്നു.മുന്നുവയസ്സു പ്രായത്തിൽ, മൂന്നു വർഷം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായും പാരായണത്തിനു പ്രാപ്തി നേടിയ പന്താവൂർ ഇർശാദിലെ  സഹ്റത്തുൽ ഖുർആൻ സംവിധാനത്തിലെ അറുപത്തി രണ്ട് വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റ് നൽകുന്ന കോൺവൊക്ഷേൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ.സിദ്ധീഖ് മൗലവി, ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, ട്രഷറർ വി.പി ശംസുദ്ധീൻ ഹാജി, സെക്രട്ടറിമാരായ എം.കെ ഹസൻ നെല്ലിശേരി,എ.അഹമദുണ്ണി ഹാജി, പി.പി നൗഫൽ സഅദി, സി.വി അബ്ദുൽ ജലീൽ അഹ്സനി.കെ.പി.എം ബശീർ സഖാഫി, കെ.എം ശരീഫ് ബുഖാരി, മുഹമ്മദ് റാഷിദ് അസ്ഹരി ,ശൗകത്ത് മുണ്ടേങ്കാട്ടിൽ പ്രസംഗിച്ചു.